HIGHLIGHTS : Gold prices hit record high; consumers panic

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്. ചരിത്രത്തില്‍ ആദ്യമായി ഇന്ന് പവന് 2160 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 68,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 270 രൂപ വര്‍ധിച്ച് 8,560 രൂപയായി.
ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരുപവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 74,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.
സ്വര്‍ണവി കുറയുമെന്ന പ്രതീക്ഷയില്‍ അഡ്വാന്‍സ് ബുക്കിംഗ് എടുത്ത സ്വര്‍ണവ്യാപാരികള്‍ക്ക് വലി നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണവിലയില്‍ ഇന്നലെ 520 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവിലയില്‍ രണ്ട് ദിവസത്തിനിടെ ഉണ്ടായിരിക്കുന്നത് 2,680 രൂപയുടെ വര്‍ധനവാണ് .