HIGHLIGHTS : Pilot dies of heart attack after plane lands

ദില്ലി:വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു. 28 കാരനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റാണ് മരിച്ചത്.
വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പൈലറ്റിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജീവനക്കാരന്റെ മരണത്തില്‍ എയര്‍ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി. ‘ഒരു വിലപ്പെട്ട സഹപ്രവര്‍ത്തകനെ ആരോഗ്യസ്ഥിതി കാരണം നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ അഗാധമായി ഖേദിക്കുന്നു. ഈ അഗാധമായ ദുഃഖ സമയത്ത് ഞങ്ങളുടെ ചിന്തകള്‍ കുടുംബത്തോടൊപ്പമുണ്ട്. ഈ വലിയ നഷ്ടം നേരിടുമ്പോള്‍ ഞങ്ങള്‍ അവര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നു.’ദുരന്ത വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു,