സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ കുറഞ്ഞ് 53,640 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 6705 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 21 നാണ് രേഖപ്പെടുത്തിയത്. 53,860 രൂപയായിരുന്നു നിരക്ക്.

കേന്ദ്ര ബജറ്റില്‍ സ്വര്‍ണം,വെള്ളി ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെയാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top