സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. 70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 205 രൂപ കുറഞ്ഞ് 8775 രൂപയായി.
സ്വര്‍ണവില 75,000 കടന്ന് കുതിക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് കഴിഞ്ഞ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




