ഉമ്മ ചക്കമുറിക്കുമ്പോള്‍ കത്തിയുടെ മുകളിലേക്ക് വീണ് കുട്ടി മരിച്ചു

കാസര്‍കോട്: ഉമ്മ ചക്ക മുറിക്കുമ്പോള്‍ ഓടിവന്ന മകന്‍ കത്തിക്ക് മുകളില്‍ വീണ് മരിച്ചു. നെക്രാജെ പിലാങ്കാട്ട വെള്ളൂറടുക്ക സുലേഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ്(8) ആണ് മരിച്ചത്.

സുലൈഖ ചക്ക മുറിക്കുന്നതിനിടെ ഓടി വന്ന ഷഹബാസ് കത്തിയുടെ മുകളിലേക്ക് അബദ്ധത്തില്‍ കത്തിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ബുധനാഴ്ച വൈകീട്ടാണ് സംഭവം ഉണ്ടായത്. കൊടുവാള്‍ ഘടിപ്പിച്ച പലകയില്‍ വെച്ച് അമ്മ ചക്ക മുറിക്കുന്ന സമയത്താണ് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി കാല്‍ തെന്നി കത്തിക്ക് മുകളിലേക്ക് വീണുപോയത്.

ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top