സ്വര്‍ണവില കുത്തനെ താഴോട്ട്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒറ്റയടിക്ക് 640 രൂപ കുറഞ്ഞു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 51,120 രൂപയാണ് വില. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണവില കഴിഞ്ഞ മാസം 17ന് 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.

 

Share news
error: Content is protected !!
Scroll to Top