റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറി സ്വര്‍ണവില

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 920 രൂപ വര്‍ധിച്ച് 83,840 രൂപയായി. ഒു ഗ്രാം സ്വര്‍ണത്തിന് 115 രൂപ വര്‍ധിച്ച് 10,480 രൂപയാണ് വില.

ഇന്നലെ സ്വര്‍ണവില 680 രൂപയാണ് വര്‍ധിച്ചത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്ത് സ്വര്‍ണവില എണ്‍പതിനായിരം രൂപ പിന്നിട്ടത്. മൂന്ന് ആഴ്ച്ചക്കിടെ ഒരു പവന്‍ സ്വര്‍ണത്തിന് 6000 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top