ഭൂട്ടാനില്‍ നിന്ന് വാഹന കടത്ത്, ഒപ്പറേഷന്‍ നംഖോര്‍;ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളില്‍ റെയ്ഡ്

കൊച്ചി: നടന്‍മാരായ ദുല്‍ഖര്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന. രാജ്യാവ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായാണ് നടന്‍മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ റെയ്ഡ്. ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.

കേരളത്തില്‍ 30 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന.

പൃഥ്വിരാജിന്റെ തേവരയിലെയും ദുല്‍ഖറിന്റെ പനമ്പള്ളിയിലെ വീട്ടിലുമാണ് റെയ്ഡ്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാല്‍ മടങ്ങി. വ്യവസായികളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.നടന്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലും കസ്റ്റംസ് പരിശോധനയുണ്ടെന്നാണ് വിവരം.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top