എആര്‍ നഗറില്‍ ഹോട്ടലില്‍ മോഷണം; പണവും സിസിടിവിയും കവര്‍ന്നു

എആര്‍ നഗര്‍ : ഹോട്ടലില്‍ മോഷണം. പണവും സിസിടിവിയും കവര്‍ന്നു. അരീത്തോട് തല വെട്ടിയിലുള്ള ബിസ്മി ഹോട്ടലില്‍ ആണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്.

ഹോട്ടലിന്റെ അടുക്കള ഭാഗത്തെ ഗ്രില്‍ പൊളിച്ചു അകത്ത് കയറിയ മോഷ്ടാവ് നേര്‍ച്ച പെട്ടിയില്‍ ഉണ്ടായിരുന്ന 3000 രൂപയും മേശയില്‍ ഉണ്ടായിരുന്ന 3500 രൂപയും കവര്‍ന്നു. ഹോട്ടലിന് അകത്ത് ഉണ്ടായിരുന്ന സിം ഇടുന്ന സി സി ടി വി ക്യാമറയും മോഷ്ടാക്കള്‍ കവര്‍ന്നിട്ടുണ്ട്. കാറില്‍ മോഷ്ടാക്കള്‍ എന്ന് സംശയിക്കുന്നവര്‍ വരുന്നത് വീഡിയോയില്‍ കാണുന്നുണ്ട്.

സംഭവത്തില്‍ ഉടമ മമ്പുറം അരീതോട് സ്വദേശി ചെമ്പന്‍ സൈദലവി പോലീസില്‍ പരാതി നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top