കൊച്ചി:റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുയര്‍ന്ന സ്വര്‍ണവില താഴോട്ട്. ഒരുപവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 1680 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 1,13,160 രൂപയാണ് വില.
ഒരു ഗ്രാം സ്വര്‍ണത്തിന് 210 രൂപ കുറഞ്ഞ് 14,145 രൂപയാണ് വില.
സ്വര്‍ണവിലയില്‍ ഇന്നലെ രണ്ട് തവണകളിലായി 5480 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു. മൂന്നാഴ്ച്ചക്കിടെ ഒരുപവന്‍ സ്വര്‍ണത്തിന് 15000 രൂപയുടെ വര്‍ധനവാണ് ഉണ്ടിയത്.
കഴിഞ്ഞ ഡിസംബര്‍ 23 നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




