ഹൈദരാബാദ്:ആന്ധ്രപ്രദേശിലെ നന്ദയാലില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. നെല്ലൂരില്‍ നിന്ന് ഹൈദരബാദിലേക്ക് പോവുകയായിരുന്ന ബസ്സാണ് വ്യാഴാഴ്ച പുലര്‍ച്ചയോടെ അപകടത്തില്‍പ്പെട്ടത്.
ബസിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് ബസിനും ട്രക്കിനും തീപിടിക്കുകയായിരുന്നു. അപകടത്തില്‍ ബസ് ഡ്രൈവറും ട്രക്കിന്റെ ഡ്രൈവറും ക്ലീനറും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.
അപകടത്തില്‍ സാരമായി പരിക്കേറ്റ ബസിലെയും ട്രക്കിലെയും ആളുകളെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ബസില്‍ മുപ്പത്തിയെട്ടോളം ജീവനക്കാരാണ് ഉണ്ടായിരുന്നത്. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീ അണയ്ക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു. അപകടത്തില്‍ രണ്ട് വാഹനങ്ങളും പൂര്‍ണമായി കത്തിനശിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




