
വള്ളിക്കുന്ന് :കേബിൾ ടി. വി. ഓപറേറ്റേഴ്സ് അസോസിയേഷൻ(സി. ഒ. എ )വള്ളിക്കുന്ന് മേഖല സമ്മേളനം അരിയല്ലൂർ ശ്രീ ആർക്കേഡിൽ നടന്നു. മേഖല പ്രസിഡന്റ് എം. അശോകൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്.
സി. ഒ. എ സംസ്ഥാന വൈസ് പ്രസിഡന്റ് രാജ് മോഹൻ മാമ്പ്ര ഉദ്ഘാടനം ചെയ്തു
മേഖല പ്രസിഡന്റ് എം.അശോകൻ അധ്യക്ഷത വഹിച്ചു.സുഭാഷ് ശേഖർ അനുശോചന പ്രേമേയം അവതരിപ്പിച്ചു.മേഖല സെക്രട്ടറി സി.പ്രവീൺ കുമാർ മേഖല റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ടി. കെ. പ്രിയേഷ് സാമ്പത്തിക റിപ്പോർട്ടും, ജില്ലാ പ്രസിഡന്റ് സി. പ്രവീൺ കുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.കെ. സി. സി. എൽ ഡയറക്ടർ പി. രഘുനാഥൻ, സിഡ്കോ ഡയറക്ടർ എം. ഗോപിനാഥൻ, ജില്ലാ സെക്രട്ടറി കെ. സാജിത്,ജില്ലാ ട്രഷറർ വി. മുസ്തഫ,,ജില്ലാ ജോയിന്റ് സെക്രട്ടറി പി. വി. രാജേഷ്, പി. പ്രകാശൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എം. അശോകൻ( പ്രസിഡന്റ്), സുഭാഷ് ശേഖർ( വൈസ് പ്രസിഡന്റ്)സി. പ്രവീൺ കുമാർ (സെക്രട്ടറി),ടി. കെ. പ്രിയേഷ്(ജോയിന്റ് സെക്രട്ടറി),പി
പ്രകാശൻ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




