നമ്മ മെട്രയുടെ യെല്ലോ ലൈനില്‍ എട്ടാമത്തെ ട്രെയിന്‍ എത്തി

ബെംഗളൂരു:നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ എട്ടാമത്തെ ട്രെയിന്‍ കൂടി സര്‍വീസിനായി എത്തി. തിങ്കളാഴ്ച രാവിലെയാണ് ആറു കോച്ചുള്ള ട്രെയിന്‍ ഹെബ്ബഗോഡി ഡിപ്പോയിലെത്തിയത്.

ട്രെയിനിന്റെ പ്രവര്‍ത്തനത്തിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്തമാസത്തോടെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം. ഇതോടെ ഈ പാതയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ ഇടവേള എട്ടുമിനിറ്റായി കുറയും.

നഗരത്തിലെ പ്രധാന ഐടി സെന്ററുകളിലൂടെ കടന്നുപോകുന്ന ആര്‍ വി റോഡ് മുതല്‍ ബൊമ്മ സാന്ദ്രവരെയുള്ള 19.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യെല്ലോ ലൈനില്‍ 16 സ്‌റ്റേഷനുകളാണ് ഉള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top