താനൂര്‍ :ഇടപാടുകാരന്‍ നടത്തിയ സാമ്പത്തിക വഞ്ചനക്ക് ഇരകള്‍ മുത്തുറ്റ് ബാങ്കിന്റെ താനൂര്‍ശാഖയുടെ മാനാജരായിരുന്ന പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി മുഹമ്മദ് കോയയുടെ വീട് കയ്യേറിയതായി പരാതി. കഴിഞ്ഞ ദിവസം താനൂര്‍ എളാരം കടപ്പുറത്തെ ഒരു സംഘം ആളുകള്‍ കയ്യേറിയെന്നാണ് മുഹമ്മദ് കോയ ജില്ല പോലീസ് ചീഫിന് പരാതി നല്‍കിയിരിക്കുന്നത്.
നേരത്തെ മുഹമ്മദ് കോയ ബാങ്ക് മാനേജരായിരുന്ന സമയത്ത് എളാരം കടപ്പുറത്തെ ഹനീഫയെന്നയാള്‍ സ്ഥീരമായി ഇവിടെ നിന്നും സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച സാമ്പത്തികഇടപാടുകള്‍ നടിത്തിയിരുന്നു.
എന്നാല്‍ ഇയാള്‍ നാട്ടുകാരില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ ശേഖരിച്ച് ബാങ്കിിന്ന് ഉയര്‍ന്ന പലിശനിരക്കില്‍ സ്വര്‍ണം പണയം വെക്കുകയും ഇങ്ങിനെ ലഭിക്കുന്ന പണം പലിശരഹിത വായ്പയാനഎന്നാല്‍ ഈ വിശുദ്ധതട്ടിപ്പ് അധികം വൈകാതെ പൊട്ടുകയായിരുന്നു
തുടര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍. നഷ്ടപ്പെവര്‍ ഹനീഫക്ക് നേരെ തിരിഞ്ഞെങ്ങിലും ഇയാള്‍ പരമദരിദ്രനായിക്കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന സ്വര്‍ണം നഷ്ടപ്പെവര്‍ മനോജര്‍ക്കെതിരെ തിരിയുകയായിരുന്നു.
മാസങ്ങള്‍ക്കു മുന്‍പ് മാനേജരെ ഒരു സംഘം ബലമായി പിടിച്ചുകൊണ്ടുപോയി ചില പേപ്പറുകളില്‍ ഒപ്പിടീച്ചിരുന്നവത്രെ. അന്ന് താനൂര്‍ പോലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. ഇതിനിടെ ആഭരണങ്ങള്‍ വീണ്ടെടുക്കാന്‍ ചില മധ്യസ്ഥര്‍ ബാങ്കുമായി സംസാരിച്ചെങ്ങിലും ബാങ്കുകാരുടെ മറുപടിയും ആശാവഹമയിരുന്നില്ല. ഇതോടൊണ് ലക്ഷങ്ങളുടെ ആഭരണം നഷ്ട്‌പ്പെട്ടവര്‍ മാനേജര്‍ക്ക് നേരെ തിരഞ്ഞത്.
എന്നാല്‍ താന്‍ ജീവനക്കാരന്‍ മാത്രമാണെന്നും ബാങ്കിന്റെ നടപടിക്രമങ്ങള്‍ പാലിച്ച് ലോണ്‍ കൊടുക്കകമാത്രമാണ് ചെയ്തതെന്ന് മനേജര്‍ പറയുന്നത്. സ്വര്‍ണാഭരണം നഷ്ടപ്പെട്ടതിന് താന്‍ ഉത്തരവാദി താനൈല്ലെന്നും മുഹമ്മദ് കോയ പറഞ്ഞു.




