Section

malabari-logo-mobile

കരിപ്പൂരില്‍ സ്വര്‍ണവും കറന്‍സിയും പിടികൂടി

HIGHLIGHTS : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും കറന്‍സിയും കസ്റ്റംസ് പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.2 കോടിയുടെ ...

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും കറന്‍സിയും കസ്റ്റംസ് പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.2 കോടിയുടെ സ്വര്‍ണവും 12 ലക്ഷത്തിന്റെ വിദേശ കറന്‍സിയുമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളായ അബ്ദുള്‍ സലാം കരിപ്പൂരെ അബ്ദുള്‍ സലാം (33), അബ്ദുള്‍ ഷരീഫ് (48), വേങ്ങര സ്വദേശി വളപ്പില്‍ റഫീഖ് (31) കോഴിക്കോട് സ്വദേശി ഷബീറലി (38) എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

ഷാര്‍ജയില്‍നിന്ന് എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് കരിപ്പൂരെത്തിയത്. 374 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്.

sameeksha-malabarinews

ഉംറ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാര്‍ക്കൊപ്പം ജിദ്ദയില്‍ നിന്നാണ് അബ്ദുള്‍ ഷരീഫ് കരിപ്പൂ 1059 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. റിയാദില്‍ നിന്നാണ് വളപ്പില്‍ റഫീഖ് കരിപ്പൂരെത്തിയത്. 1069 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.

മൂന്നു കേസുകളിലായി 1.2 കോടി രൂപ വിലവരുന്ന 2502 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കരിപ്പൂര്‍ ഷാര്‍ജ വിമാനത്തില്‍ ചെയ്യാനാണ് ഷബീറലി കരിപ്പൂരെത്തിയത്. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് 50 യുഎഇ ദിര്‍ഹം, 66 ഒമാന്‍
റിയാല്‍ എന്നിവ കണ്ടെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!