‘ആടുജീവിതം’; ബജറ്റ് 82 കോടി, റിലീസായി നാല് ദിവസം, നേടിയത് 60കോടിക്ക് മുകളില്‍

മാര്‍ച്ച് 28ന് ആയിരുന്നു ആടുജീവിതം റിലീസ് ചെയ്തത്. റിലീസ് ദിനം മുതല്‍ മികച്ച പ്രശംസ നേടിയ ചിത്രം ബോക്‌സ് ഓഫീസും കസറി. ഒടുവില്‍ നാല് ദിവസം പൂര്‍ത്തി ആക്കുന്നതിന് മുന്‍പ് തന്നെ 50 കോടി ക്ലബ്ബിലും പൃഥ്വിരാജ് ചിത്രം ഇടംപിടിച്ചു. മലയാള സിനിമയില്‍ ഏറ്റവും വേഗത്തില്‍ 50 കോടി നേടുന്ന സിനിമയില്‍ ഒന്നാം സ്ഥാനത്തായി ചിത്രം. ഇപ്പോഴിതാ റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോള്‍ ആടുജീവിതം ആഗോളതലത്തില്‍ എത്ര നേടിയെന്ന കണക്കുകള്‍ പുറത്തുവരികയാണ്. ഇതുവരെ 64.20 കോടിയാണ് ആകെ ആടുജീവിതം നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നു.

കേരളത്തില്‍ നിന്നും 23.2 കോടി നേടിയപ്പോള്‍ ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നും 11കോടിയാണ് ആടുജീവിതം നേടിയത്. ഇന്ത്യ മുഴുവനായി 34.2 കോടിയും ഓവര്‍സീസില്‍ നിന്നും 30കോടിയും ആടുജീവിതം സ്വന്തമാക്കിയിട്ടുണ്ട്. അങ്ങനെ ആകെ മൊത്തം 64.20കോടി. വരുന്ന വാരാന്ത്യത്തോടെ 100കോടി ക്ലബ്ബില്‍ ആടുജീവിതം എത്തുമെന്നാണ് വിലയിരുത്തലുകള്‍. അങ്ങനെ എങ്കില്‍ ഏറ്റവും വേ?ഗത്തില്‍ 100കോടി തൊടുത്ത ചിത്രമെന്ന ഖ്യാതിയും പൃഥ്വിരാജ് സിനിമയ്ക്ക് സ്വന്തമാകും. 82 കോടിയാണ് ചിത്രത്തിന്റെ ആകെ ബജറ്റ് എന്ന് നേരത്തെ ബ്ലെസി അറിയിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top