
തിരൂര്‍: പുറത്തുര്‍ ഉണ്ടപ്പടിയില്‍ എട്ടു വയസുകാരിക്ക് സുര്യാതപമേറ്റു. തിങ്കള്‍ വൈകിട്ട് നാലോടെ വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഫിറോസിന്റെ മകള്‍ ഫബനക്കാണ് സൂര്യാഘാതമേറ്റത്.
ശരീരത്തില്‍ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചതോടെ പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകള്‍ കണ്ടത്. ഉടന്‍ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റ റില്‍ എത്തിച്ച് ചികിത്സ നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




