ജി-മെയില്‍ മുഖം മാറ്റാനൊരുങ്ങുന്നു. ഗീക്ക് വെബ്‌സൈറ്റാണ് ജിമെയിലിന്റെ പുതിയ രൂപത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
കൂടാതെ ഗൂഗിള്‍ പുതിയ യൂസര്‍ ഇന്റര്‍ഫേസ് ടെസ്റ്റിംഗ് തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. പുതിയ രൂപത്തില്‍ ചാറ്റ് മെനുവിന്റെ സ്ഥാനം മാറ്റി കൂടുതല്‍ വൈറ്റ് സ്‌പേസ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പുതിയ മാറ്റം ജൂണോടെ നിവില്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. മുഴുവന്‍ ജിമെയില്‍ അക്കൗണ്ടുകളുടെയും ഡിസൈനും ഇതോടെ മാറും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




