സൗന്ദര്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തി ഹണിറോസ്

Honey Rose 1മറ്റു നടിമാരില്‍ നിന്നും വ്യത്യസ്മായി തന്റെ ശരീര സൗന്ദര്യത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഹണിറോസ്. തടികുറയ്ക്കാന്‍ ഡയറ്റ് പാലിക്കാന്‍ തയ്യാറല്ലെന്നും ഭക്ഷണം ഒഴിവാക്കി സൗന്ദര്യം സംരക്ഷിക്കാന്‍ ഒരിക്കലും തയ്യാറല്ലെന്നും ഹണി തുറന്നു പറയുന്നു. ഒരു ഭക്ഷണ പ്രിയായ താന്‍ തടികുറയ്ക്കാനായി ജിമ്മില്‍ പോകിറില്ല. കൂടാതെ മെലിഞ്ഞുണങ്ങിയ സൗന്ദര്യത്തോട് തനിക്ക് താല്‍പര്യമില്ലെന്നും താരം വ്യക്തമാക്കുന്നു.

അപ്പോള്‍ പിന്നെ താരം എങ്ങനെ ഇത്ര സുന്ദരമായി ശരീരത്തെ സംരക്ഷിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ഹണി തന്നെ നല്‍കുന്നുമുണ്ട്. താന്‍ ഭരനാട്യത്തിലൂടെയാണ് തന്റെ ശരീര സൗന്ദര്യത്തെ കാത്ത് സൂക്ഷിക്കുന്നത്. കഌസികല്‍ ഡാന്‍സ് ഏറെ ഇഷ്ടപ്പെടുന്നതിനാല്‍ ഒഴിവു സമയത്തെല്ലാം ഡാന്‍സ് പ്രാക്ടീസ് ചെയ്യാറുണ്ടെന്നും ഹണി പറയുന്നു.

വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ടിലൂടെ മലയാള സിനിമയിലെത്തി ഹണി റോസിന് ശ്രദ്ധേയമായ വേഷങ്ങളൊന്നും ആദ്യ ലഭിച്ചില്ലെങ്കിലും റിംഗ് മാസ്റ്ററിലെത്തി നില്‍ക്കുമ്പോള്‍ താരത്തിന് കൈനിറയെ ചിത്രങ്ങളാണ്.

 

Share news
error: Content is protected !!
Scroll to Top