ജി എല്‍ പി സ്‌കൂള്‍ പരപ്പനങ്ങാടി വാര്‍ഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

പരപ്പനങ്ങാടി : ജി എല്‍ പി എസ് പരപ്പനങ്ങാടി 98-ാം വാര്‍ഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും ചിലമ്പൊലി സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. വാര്‍ഷികാഘോഷം ഡിവിഷന്‍ കൗണ്‍സിലര്‍ ഫൗസിയ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. വൈകീട്ട് നടന്ന യാത്രയയപ്പ് സമ്മേളനം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി.പി. ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാകായിക കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സി. നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.

പ്രഥാന അധ്യാപിക പി. ബിന്ദു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബി.പി. സാഹിദ, മുന്‍ വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.വി. മുസ്തഫ, ഡിവിഷന്‍ കൗണ്‍സിലര്‍ ഫൗസിയ, കൗണ്‍സിലര്‍മാരായ പി.ഒ. നസീമ, എം.സി. നസീമ, പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സക്കീന മലയില്‍, മുന്‍ പ്രധാനാദ്ധ്യപകന്‍ എം.സി. മുരളിധരന്‍, മുന്‍ പ്രധാനാദ്ധ്യാപിക ഷീലാമ്മ ജോണ്‍, സീനിയര്‍ അസിസ്റ്റന്റ് എം. ലാല്‍കുമാര്‍, പി ടി എ വൈസ് പ്രസിഡന്റ് എ. ഷരീഫ്, എം ടി എ പ്രസിഡന്റ് എം.പി. ഷഹിറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

നീണ്ട 27 വര്‍ഷത്തെ സര്‍വ്വീസ് ജീവിതത്തില്‍ വിരമിക്കുന്ന പ്രഥാന അദ്ധ്യാപിക പി.ബിന്ദുവിന് അധ്യാപകരുടെയും, പിടിഎ കമ്മറ്റിയുടെയും, ഡിവിഷന്‍ കൗണ്‍സിലറുടെയും ഉപഹാരങ്ങള്‍ കൈമാറി.

USS നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് നഗരസഭ ചെയര്‍മാന്‍ പി.പി. ഷാഹുല്‍ ഹമീദ് നല്‍കി. 4,5 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് മുന്‍ പ്രധാന അധ്യാപിക ഷീലാമ്മ ടീച്ചര്‍ നല്‍കി. വിവിധ കലാ- കായിക മത്സരങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ചടങ്ങില്‍ പി ടി എ പ്രസിഡന്റ് എ.പി. ഫാരിസ് സ്വാഗതവും, എസ് ആര്‍ ജി കണ്‍വീനര്‍ എസ്. ജി. ഷിജി നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top