താനാളൂര്‍: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും മത സാമൂഹിക, രാഷ്ട്രീയ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തന മേഖലകളില്‍ നിറ സാന്നിധ്യവും പ്രൈഡ് ഓഫ് താനൂര്‍ പുരസ്‌കാര ജേതാവുമായ ഉബൈദുള്ള താനാളൂരിനും, താനൂര്‍ പ്രസ് റിപ്പോര്‍ട്ടഴ്‌സ് ക്ലബ് പ്രസിഡന്റും മാധ്യമ പ്രവര്‍ത്തകനുമായ അഫ്‌സല്‍ കെ പുരത്തിനും താനാളൂര്‍ പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി പുരസ്‌കാരം നല്‍കി ആദരിച്ചു.
താനൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ എന്‍ മുത്തു കോയ തങ്ങള്‍ ഉപഹാരം കൈമാറി.
ഗ്ലോബല്‍ കെഎംസിസി നേതാക്കളായ ഇബ്രാഹിം കുട്ടി മൂലക്കല്‍,ഒപി അബ്ദുറഹിമാന്‍ ഹാജി,റഹീം വിപി,ആരിഫ് കെ ടി ജാറം,അഫ്‌സല്‍ ദേവധാര്‍ ,അബ്ദുല്‍ ബാരി, ഹാരിസ്, സാജിദ, ഫാത്തിമ എന്നിവര്‍ പങ്കെടുത്തു.




