ഹൈദരാബാദില്‍ 17കാരി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി

ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ എംഎല്‍എയുടെ മകനും പങ്കുണ്ടെന്ന് പൊലീസ്. കേസിലെ അഞ്ച് പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പൊലീസ് വ്യക്തമാക്കി.

പിതാവ് പൊലീസില്‍ പരാതി നല്‍കിയതോടെ പെണ്‍കുട്ടിയുടെ വിശദമായ മൊഴിയെടുത്തു. അപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ആക്രമിച്ചവരില്‍ ഒരാളെ മാത്രമാണ് പെണ്‍കുട്ടി തിരിച്ചറിഞ്ഞതെന്നും പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. 17കാരിയായ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കാനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റയ്ക്ക് നിന്ന പെണ്‍കുട്ടിയെ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് വിദ്യാര്‍ഥികള്‍ കാറില്‍ കയറ്റുകയായിരുന്നു.

ആദ്യം പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. പിന്നീട് ഐപിസി 376 (കൂട്ടബലാത്സംഗം) സെക്ഷനും ചുമത്തി. ഒരു എംഎല്‍എയുടെ മകനും ന്യൂനപക്ഷ ബോര്‍ഡ് ചെയര്‍മാനും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്നും പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്നെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ മാത്രമാണ് പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. ജൂബിലി ഹില്‍സ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Share news
error: Content is protected !!
Scroll to Top