പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്തു കൊന്നുകെട്ടിത്തൂക്കി: ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

തേജ്പൂര്‍ പന്ത്രണ്ടുവയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊന്നുകെട്ടിത്തൂക്കിയ സംഭവത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. അസമിലെ ബിശ്വനാഥ് ജില്ലയിലാണ് സംഭവം.

പെണ്‍കുട്ടിയുടെ മൃതദേഹം കാടിനടുത്ത് ഒരു മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ പ്രതികളെ കുറിച്ച് വിവരമറിഞ്ഞത്. ഇവരെ പിടികൂടയപ്പോളാണ് കൊലപാതകത്തിന്റെ ചുരളഴിഞ്ഞത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിന്റെ പാര്‍ട്ടിക്കെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഈ സംഘം കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top