തിരുവനന്തപുരം കേരളത്തിലോടെയടക്കം ഓടുന്ന ഒന്‍പത് ട്രെയിനുകളില്‍ കൂടി ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യാം. നവംബര്‍ 25 മുതലാണ് കൂടുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്.
16605 /16606 ഏറനാട് എക്‌സ്പ്രസ്, 16649 /16650 പരശുറാം എക്‌സ്പ്രസ്, 16791/16792 പാലരുവി എക്‌സ്പ്രസ്, 16729 /16730 മധുര-പുനലൂര്‍-മധുര, 12679 / 12680 ചെന്നൈ-കോയമ്പത്തൂര്‍ -ചെന്നൈ ഇന്റര്‍സിറ്റി, 16191/16192 നാഗര്‍കോവില്‍-താംബരം-നാഗര്‍കോവില്‍ അന്ത്യോദയ, 12635 / 12636 മധുര-ചെന്നൈ എഗ്‌മോര്‍-മധുര, 12605/ 12606 ചെന്നൈ എഗ്‌മോര്‍-കാരൈക്കുടി-ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, 22609/ 22610 മംഗളൂരു-കോയമ്പത്തൂര്‍– ഇന്റര്‍സിറ്റി എന്നീ ട്രെയിനുകളിലാണ് ജനറല്‍ (അണ്‍റിസര്‍വ്ഡ്) കോച്ചുകള്‍ അനുവദിച്ചത്.
സീസണ്‍ടിക്കറ്റുകാര്‍ക്കും ജനറല്‍ കോച്ചുകളില്‍ കയറാം.



