മലബാര്‍ സമരത്തെ സ്വാതന്ത്ര്യ സമരമായി പരിഗണിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടി: കെ.ടി ജലീല്‍

തിരൂര്‍: മലബാര്‍ സമരത്തെ സ്വാതന്ത്യ സമരമായി പരിഗണിക്കുകയും സമരക്കാരെ പോരാളികളായി അംഗീകരിച്ചതും കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നുവെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ എം എല്‍ എ അഭിപ്രായപ്പെട്ടു.

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഡി വൈ എഫ് ഐ നടത്തുന്ന മലബാര്‍ കലാപം – നൂറ് സെമിനാറിന്റെ ഭാഗമായി ഡി വൈ എഫ് ഐ തിരൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ ടി ജലീല്‍.

സ്വാതന്ത്യം കിട്ടി 23 കൊല്ലശേഷം 1970 കളിലാണ് 1921 ലെ മലബാര്‍ കലാപത്തെ സ്വാതന്ത്യ സമരത്തിന്റെ ഭാഗമായി പരിഗണിച്ചത്. കമ്യൂണിസ്റ്റ് ചരിത്രകാരന്‍മാര്‍ ഉള്‍പ്പെടുന്ന ചരിത്ര ഗവേഷണ കൗണ്‍സിലാണ് സ്വതന്ത്യ സമരത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ മലബാര്‍ സമരത്തിനെതിരെ
കള്ള പ്രചരണങ്ങളാണ് സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്നത്. ഹിന്ദു -മുസ്ലീം കലാപം എന്നതിലേക്ക് സംഘപരിവാര്‍ കുപ്രചരണം നടത്തുകയാണ്. ബ്രിട്ടീഷ് അനുകൂലികളായ ചേക്കുട്ടിയടക്കം മുസ്ലീംങ്ങളെയും കൊലപ്പെടുത്തിയിട്ടുണ്ടെന്നും കെ ടി ജലീല്‍ പറഞ്ഞു.

തിരൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന സെമിനാറില്‍ സംസ്ഥാന കമ്മിറ്റി അംഗം പി മുനീര്‍ അധ്യക്ഷനായി. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം എ ശിവദാസന്‍ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ഇ അഫ്‌സല്‍, കെ പി ഷാജിത്ത്, ടി

 

Share news
error: Content is protected !!
Scroll to Top