Section

malabari-logo-mobile

തയ്യൽ തൊഴിലാളി കൺവെൻഷൻ വള്ളിക്കുന്നിൽ

HIGHLIGHTS : Garment workers convention in Valli

അരിയല്ലൂർ:ആൾ കേരള ടെയ് ലേഴ്സ് അസോസിയേഷൻ വള്ളിക്കുന്ന് ഏരിയാ കൺവെൻഷൻ അരിയല്ലൂർശിശുവിദ്യാലയത്തിൽ .കെ.ടി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായപി.ഡി.സണ്ണി ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മറ്റി അംഗവും ഏരിയാ വൈസ് പ്രസിഡണ്ടുമായ കെ.പ്രഭ സ്വാഗതമാശംസിച്ചു. പട്ടയിൽ പ്രഭാകരൻഅദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ഏരിയാ സെക്രട്ടറിയും ജില്ലാ ജോ. സെക്രട്ടറിയുമായ ടി.ദിലീപ് കുമാർപ്രവർത്തന റിപ്പോർട്ടും, ഏരിയാ ട്രഷറർ കിഷോർ .ടി. വരവ് ചെലവ് കണക്കും, ജില്ലാ ജോ. സെക്രട്ടറി. കെ.പി.രാജൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

sameeksha-malabarinews

തയ്യൽ തൊഴിലാളികളുടെ പെൻഷൻ 5000 രൂപയാക്കണമെന്നും, ‘സർക്കാർ പ്രഖ്യാപിച്ച് ഉറപ്പ് തന്ന വെട്ടിക്കുറച്ചറിട്ടയർമെൻ്റ് ആനുകൂല്യം പുന:സ്ഥാപിച്ച് എത്രയും പെട്ടെന്ന് അർഹതപ്പെട്ടവർക്ക് നൽകണമെന്നുംകൺവെൻഷൻ പ്രമേയങ്ങളിലൂടെ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. ഏരിയാ കമ്മറ്റി അംഗം അഷിജ.കെ.വി നന്ദിപ്രകാശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!