കുറ്റ്യാടിയില്‍ കെട്ടിടത്തില്‍ സൂക്ഷിച്ച മാലിന്യത്തിന് തീപിടിച്ചു

കോഴിക്കോട് :
കുറ്റ്യാടി ടൗണിനടുത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ സൂക്ഷിച്ച മാലിന്യത്തിന് തീപിടിച്ചു. കുറ്റ്യാടി പഞ്ചായത്തിന്റെ മാലിന്യം സംസ്‌കരിക്കുന്നതിനായി കരാര്‍ എടുത്തിട്ടുള്ള സൗത്ത് സൈഡ് എന്ന പേരിലുള്ള കമ്പനിയാണ് മാലിന്യങ്ങള്‍ സൂക്ഷിച്ചത്.

രാത്രി ഒമ്പതരയോടെയാണ് തീപിടുത്തം ഉണ്ടായത് നാദാപുരത്തുനിന്നും പേരാമ്പ്രയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീഅണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top