പാലക്കാട് : കൊഴിഞ്ഞാമ്പാറ വണ്ണാമടയില്‍ നാലുവയസ്സുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമല സ്വദേശി മധുസൂദനന്റെ മകന്‍ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതൃ സഹോദരന്റെ ഭാര്യയാണ് കൊലപാതകം നടത്തിയത്. സ്വയം മുറിവേല്‍പ്പിച്ച മധുസൂദനന്റെ ചേട്ടന്‍ന്റെ ഭാര്യ ദീപ്തി ദാസിനെ (29) സാരമായ പരുക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപ്തി ദാസ് മാനസികാരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയാണ് ദാരുണസംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ പുറത്ത് പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിലും ദീപ്തിയെ കൈഞരമ്പ് അറുത്ത നിലയിലും കണ്ടെത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




