
മഞ്ചേരി: പിക്കപ്പില്‍ കഞ്ചാവ് കടത്തുന്ന തിനിടെ പിടിയിലായ മൂന്ന് യു വാക്കള്‍ക്ക് 30 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപവീതം പിഴയും ശിക്ഷ. വണ്ടൂര്‍ കൊ ച്ചുപറമ്പില്‍ മിഥുന്‍ (34), പു ത്തന്‍വീട്ടില്‍ സുജിത്ത് (35), പള്ളിത്തറ വളപ്പില്‍ അലി (44) എന്നിവരെയാണ് മഞ്ചേരി എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം പി ജയരാ ജ് ശിക്ഷിച്ചത്. ഒന്നാം പ്രതി വണ്ടൂര്‍ പാലാട്ടുപറമ്പില്‍ ജാ ബിറി (30)നുള്ള ശിക്ഷ മറ്റൊരു ദിവസം വിധിക്കും.
2020 ഒക് ടോബര്‍ മൂന്നിന് വണ്ടൂരിലാണ് മലപ്പുറം എക്‌സൈസ് എന്‍ ഫോഴ്‌സസ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സെഷ്യല്‍ സ് ക്വാഡ് ഇന്‍സ്‌പെക്ടര്‍ എസ് കലാമുദ്ദീനും സംഘവും പ്രതി കളെ പിടികൂടിയത്. ദോസ്ത് പി ക്കപ്പിലും ഐഷര്‍ ലോറിയിലു മായി 167.5 കിലോ കഞ്ചാവാ ണ് പ്രതികള്‍ കടത്താന്‍ ശ്രമി ച്ചത്. പ്രോസിക്യുഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസി ക്യൂട്ടര്‍ അഡ്വ. പി സുരേഷ് ഹാ ജരായി. എക്‌സൈസ് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെ ക്ടര്‍ ആര്‍ എന്‍ ബൈജുവാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതി കളെ തവനൂര്‍ സെന്‍ട്രല്‍ ജയി ലിലേക്കയച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




