കഞ്ചാവ് നല്‍കി വിദ്യാര്‍ത്ഥികളെ ലൈംഗിക പീഢനത്തിനിരയാക്കി

തിരൂര്‍ കല്‍പകഞ്ചേരിയില്‍ ആറു പേര്‍ അറസ്റ്റില്‍
മലപ്പുറം: കഞ്ചാവ് ഉപയോഗിക്കാന്‍ നല്‍കി പത്താം ക്ലാസുകാരായ ആണ്‍കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കിയ ആറ് പേര്‍ അറസ്റ്റില്‍. ഇനിയും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. തിരൂര്‍ കല്‍പ്പകഞ്ചേരിയിലാണ് സംഭവം.

ഇരിങ്ങാവൂര്‍ പരിസരവാസികളായ സിദ്ദീക്ക്, സലാം, ബഷീര്‍, സുഹൈല്‍, ഉണ്ണിക്കുട്ടി, കോയാന്‍ഹാജി എന്നിവരെയാണ് കല്‍പ്പകഞ്ചേരി എസ്.ഐ പ്രിയന്‍ അറസ്റ്റ് ചെയ്തത്.

സ്‌കൂളിലെ യാത്രയയപ്പ് കഴിഞ്ഞെത്തിയ ഒരു വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തില്‍ വീട്ടുകാര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് മകനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ചില വിവരങ്ങള്‍ ലഭിച്ചത്.

ഇദ്ദേഹം മകനില്‍ നിന്നു ലഭിച്ച വിവരങ്ങളനുസരിച്ച് കൂട്ടുകാരായ മറ്റ് മൂന്നു പേരെകൂടി കണ്ടെത്തുകയും അവരുടെ രക്ഷിതാക്കളെ ബന്ധപ്പെടുകയുമായിരുന്നു. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈനിനു കൈമാറി. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തറിഞ്ഞത്. ഇതോടെ ചൈല്‍ഡ് ലൈന്‍ പൊലീസില്‍ പരാതി നല്‍കുകയും കല്‍പ്പകഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഒമ്പതുപേരെ കൂടി പോലീസ് തിരയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top