Section

malabari-logo-mobile

വളാഞ്ചേരിയില്‍ രണ്ടരക്കിലോ കഞ്ചാവുമായി അസംസ്വദേശികള്‍ എക്‌സൈസ് പിടിയില്‍

HIGHLIGHTS : കുറ്റിപ്പുറം: മലപ്പുറം ജില്ലയിലേക്ക് കഞ്ചാവെത്തിക്കുന്ന രണ്ട് അസം സ്വദേശികളെ വളാഞ്ചേരിയില്‍ വെച്ച് കുറ്റിപ്പുറം എക്‌സൈസ് പിടികൂടി. അസമിലെ നാഗോണ്‍ ജ...

IMG-20140105-WA0006 copyകുറ്റിപ്പുറം: മലപ്പുറം ജില്ലയിലേക്ക് കഞ്ചാവെത്തിക്കുന്ന രണ്ട് അസം സ്വദേശികളെ വളാഞ്ചേരിയില്‍ വെച്ച് കുറ്റിപ്പുറം എക്‌സൈസ് പിടികൂടി. അസമിലെ നാഗോണ്‍ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് ജഹീര്‍ ഇസ്ലാം(25), മുഹമ്മദ് നസീര്‍ ഉദിനു(25) എന്നിവരാണ് രണ്ട് കിലോ 650 ഗ്രാം കഞ്ചാവുമായി പിടിയിലായത്.

അസമിലെ ഗുഹവത്തിയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന വന്‍ശൃംഖലയുടെ കണ്ണികളാണ് ഇവര്‍ എന്നാണ് സൂചന. അസമില്‍ നിന്ന് എറണാകുളം ജില്ലയിലെ ആലുവയിലും പെരുമ്പാവുരിലുമെത്തിക്കുന്ന കഞ്ചാവ് വിവിധ കാരിയര്‍മാര്‍ വഴി സംസ്ഥാനത്ത് ഉടനീളമുള്ള ചെറുകിട മൊത്ത കച്ചവടക്കാര്‍ക്ക് എത്തിക്കുകയാണ് ഇവരുടെ സ്ഥിരം ജോലിയെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിതായാണ് സൂചന. ഇവരുടെ സംഘത്തില്‍ മാത്രം ഇത്തരം അമ്പതോളം കാരിയര്‍മാര്‍ ഉണ്ടെന്നാണ് വിവരം.

sameeksha-malabarinews

കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി വിക്രമന്റെ നേതൃത്വത്തില്‍ അസി എക്‌സൈസ് ഇന്‍സപെക്ടര്‍ അബ്ദുറഹിമാന്‍, സിവില്‍ എക്‌സൈസ്് ഓഫീസര്‍മാരായ സുരേഷ്ബാബു, ഷിബു ശങ്കര്‍, പ്രമോദ്, വിനീഷ്, അനീഷ് ഗിരീഷ്, സുനീഷ്, ഗണേശന്‍ എന്നിവര്‍ നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ നെല്‍സന്റ നിര്‍ദ്ദേശപ്രകാരം ഈ കേസില്‍ തൂടര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!