താമരശ്ശേരിയില്‍ പൊലീസ് നോക്കിനില്‍ക്കെ വീട്ടില്‍ക്കയറി ഗുണ്ടാ ആക്രമണം; 6 പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ വീട്ടില്‍ക്കയറി ഗുണ്ടാ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പരപ്പന്‍പൊയില്‍ കതിരോട് പരിക്കല്‍ നൗഷാദ്, പിതാവ് ഹംസ, മാതാവ് മൈമൂന, ഭാര്യ മുനീറ, ബന്ധുവായ ഷാഫി, ഷംനാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം.

കഴിഞ്ഞ ചൊവ്വാഴ്ച ഇതേ സംഘത്തില്‍ നിന്ന് നൗഷാദിന് മര്‍ദ്ദനമേറ്റിരുന്നു. വാഹനത്തിന്റെ ഹോണ്‍ മുഴക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നൗഷാദ് ചികിത്സ കഴിഞ്ഞ് എത്തിയതിന് പിന്നാലെയാണ് ആക്രമണം. ഭീഷണിയെ തുടര്‍ന്ന് രണ്ട് പൊലീസുകാരെ നൗഷാദിന്റെ വീടിന്റെ പരിസരത്ത് നിയോഗിച്ചിരുന്നു. ഇവര്‍ നോക്കിനില്‍ക്കുകയായിരുന്നു സംഘം വീട് കയറി ആക്രമിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top