ഗണേഷ്‌കുമാറിന്റെ മാനവും സ്ഥാനവും പോയതിന്‌ ഉത്തരവാദി പൊതുമരാമത്ത്‌ വകുപ്പല്ല; കെപിഎ മജീദ്‌

kpa-majeedമലപ്പുറം: കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ ലോകായുക്തയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും മുസ്‌ലിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്‌ പ്രസ്‌താവിച്ചു. രാഷ്‌ട്രീയ നിരാശ ബാധിച്ച ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം നഷ്‌ടപ്പെട്ടതു മുതല്‍ വ്യാജപ്രസ്‌താവനകള്‍ നടത്തി വരികയാണെന്നും കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ മന്ത്രിയുടെ സ്റ്റാഫിനെതിരെയായിരുന്നു ആരോപണം. വ്യക്തിഹത്യ നടത്തി മാധ്യമശ്രദ്ധ നേടാനുള്ള ഗണേഷ്‌കുമാറിന്റെ ശ്രമങ്ങള്‍ ഹീനമാണെന്നും മജീദ്‌ പറഞ്ഞു.

ഗണേഷ്‌കുമാറിന്റെ മാനവും സ്ഥാനവും നഷ്‌ടപ്പെട്ടതിനു പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ഉത്തരവാദിയല്ലെന്നും മുസ്ലിംലീഗ്‌ ജനറല്‍ സെക്രട്ടറി പറഞ്ഞു.

മന്ത്രിമാരും പൊതുപ്രവര്‍ത്തകരും സ്വത്ത്‌ വിവരം ബോധിപ്പിക്കുന്നുണ്ട്‌. ഇബ്രാഹിം കുഞ്ഞും അദ്ദേഹത്തിന്റെ സ്വത്തം വിവരം ബോധിപ്പിച്ചിട്ടുള്ളതാണ്‌. താന്‍ മാത്രം പരിശുദ്ധനും മറ്റുള്ളവര്‍ കള്ളന്‍മാരുമാണെന്ന ഗണേഷിന്റെ നിലപാട്‌ വിവരക്കേടില്‍ നിന്നാണ്‌. ഏതു അന്വേഷണത്തെയും നേരിടാന്‍ മുസ്‌ലിംലീഗ്‌ തയ്യാറാണ്‌. ലോകായുക്തക്ക്‌ മുന്നില്‍ ഗണേഷ വിതുമ്പിയെന്നാണ്‌ വാര്‍ത്ത. സിനിമയില്‍ നന്നായി അഭിനയിക്കാന്‍ കഴിയുന്ന ഗണേഷ്‌ വിതുമ്പാനും ചിരിക്കാനും ആംഗ്യഭാഷ കാണിക്കാനും സമര്‍ത്ഥനാണെന്ന്‌ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ പലതവണ കേരളം കണ്ടതാണെന്നും മജീദ്‌ പറഞ്ഞു.

ഇന്ന്‌ രാവിലെയാണ്‌ ലോകായുക്തയ്‌ക്ക്‌ മുന്നില്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ഗണേശ്‌ കുമാര്‍ മൊഴിനല്‍കിയത്‌.

Share news
error: Content is protected !!
Scroll to Top