Section

malabari-logo-mobile

ഗാന്ധി സമൃതികളുണര്‍ത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനാചരണം

HIGHLIGHTS : Gandhi Samriti Kalunarthi District Information Office Gandhi Jayanti Day Celebration

ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി തിരുനാവായയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. റി എക്കൗ, എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്‍ എന്നിവയുടെ സഹകരണത്തോടെയാണ് തിരുനാവായ ഗാന്ധി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന, ശാന്തിയാത്ര, സ്മൃതി സദസ്സ് എന്നിവ സംഘടിപ്പിച്ചത്.

എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ശാന്തിയാത്രയ്ക്ക് കെ.വി ഉണ്ണിക്കുറുപ്പ്, സലിം തോട്ടായി, സി.വി സുലൈമാന്‍, സതീശന്‍ കളിച്ചാത്ത്, ഹക്കീം മാങ്കടവത്ത് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഗാന്ധി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പുഷ്പാര്‍ച്ചനയ്ക്ക് സര്‍വോദയ കമ്മറ്റി ട്രഷറര്‍ മുളക്കല്‍ മുഹമ്മദലി, അയ്യപ്പന്‍ കുറുമ്പത്തൂര്‍, എ.പി അബ്ദുള്‍ വാഹിദ്
ഇ.പി ഫാസില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

sameeksha-malabarinews

ഗാന്ധി സ്മാരകത്തിന് സമീപത്തായി നടത്തിയ സ്മൃതി സദസ്സ് തിരുനാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. റി എക്കൗ പ്രസിഡന്റ് സി. കിളര്‍ അധ്യക്ഷത വഹിച്ചു. കെ. കെ അബ്ദുള്‍ റസാക്ക് സ്മൃതി പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ എടശ്ശേരി, ഗ്രാമപഞ്ചായത്ത് അംഗം ഉണ്ണി വൈരങ്കോട്, ഹാരിസ് പറമ്പില്‍, എന്‍എസ്.എസ് ജില്ലാ കോ-ഓഡിനേറ്റര്‍ എന്‍.കെ ഖാദര്‍ റി എക്കൗ ജനറല്‍ സെക്രട്ടറി അഷ്‌ക്കര്‍ പല്ലാര്‍, ചിറക്കല്‍ ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!