Section

malabari-logo-mobile

മഹാത്മാവിന്റെ സ്മൃതിയില്‍ ഭാരതം;സ്വച്ഛ് ഭാരത് പദ്ധതിക്ക് തുടക്കമായി

HIGHLIGHTS : ദില്ലി: ഗാന്ധിജയന്തി ദിനമായ ഇന്ന് രാജവ്യാപകമായി സ്വച്ഛ് ഭാരത് എന്ന പേരില്‍ ശുചിത്വ പരിപാടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യാ ഗെയ്റ...

Untitled-1 copyദില്ലി: ഗാന്ധിജയന്തി ദിനമായ ഇന്ന് രാജവ്യാപകമായി സ്വച്ഛ് ഭാരത് എന്ന പേരില്‍ ശുചിത്വ പരിപാടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യാ ഗെയ്റ്റില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി വാല്‍മീകി കോളനി റോഡ് പ്രധനമന്ത്രിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. ഗാന്ധിജി ഏറെനാള്‍ ചെലവഴിച്ച സ്ഥലമാണ് വാല്‍മീകി സദന്‍. ഗാന്ധിജിയുടെ ശുചിത്വ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് ശുചിത്വ ഇന്ത്യയിലൂടെ ലക്ഷ്യമിടുന്നത്. 2019 ഓട് കൂടി ശുചിത്വ ഇന്ത്യ എന്ന ലക്ഷ്യത്തിലെത്താനാണ് സര്‍ക്കാര്‍ തീരുമാനം.

ഗാന്ധിജയന്തി ദിനമായ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരെത്തി ശുചിത്വ പ്രതിജ്ഞയെടുത്തു.

sameeksha-malabarinews

പദ്ധതിയുടെ ഭാഗമായി 62,000 കോടി രൂപ ചെലവിട്ട് ബൃഹത് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ചെറുതും, വലുതുമായ 4,014 നഗരങ്ങളിലും ആറരലക്ഷം ഗ്രാമങ്ങളിലും തുറസ്സായ മലമൂത്ര വിസര്‍ജനം, തോട്ടിപ്പണി, ജലശ്രോതസ്സുകളുടെ മലിനീകരണം എന്നിവ ഇല്ലാതാക്കുന്നതിന് നടപടി സ്വീകരിക്കും. 5 വര്‍ഷം കൊണ്ട് നഗരങ്ങളില്‍ 104 ലക്ഷവും ഗ്രാമങ്ങളില്‍ 11.11 ലക്ഷവും വീടുകള്‍ക്ക് കക്കൂസ് നിര്‍മ്മിക്കും.ാേ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!