HIGHLIGHTS : Gallery collapses during football tournament in Vallapuzha, Pattambi; several injured
പാലക്കാട് :പട്ടാമ്പി വല്ലപ്പുഴയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്നു വീണു. നിരവധി പേര്‍ക്ക് പരുക്കേറ്റു. രാത്രി പത്തരയോടെയായിരുന്നു അപകടം. വല്ലപ്പുഴ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ നടക്കുന്നതിനടിയാണ് സംഭവം.
നാട്ടുകാരും പട്ടാമ്പി പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഗ്യാലറി പൊട്ടിതുടങ്ങുമ്പോള്‍ തന്നെ കാണികള്‍ ചാടി രക്ഷപ്പെട്ടതിനാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.
ഫൈനല്‍ ദിവസം പ്രതീക്ഷിച്ചതിലും കൂടുതല്‍ കാണികള്‍ എത്തി. താങ്ങാവുന്നതിലും കൂടുതല്‍ ആളുകള്‍ ഇരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു