HIGHLIGHTS : German national dies tragically in wild elephant attack in Valparai
വാല്‍പ്പാറ: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിനിരയായ വിദേശി മരിച്ചു. 60 കാരന്‍ മൈക്കലിനെയാണ് ആന കൊമ്പില്‍ കോര്‍ത്ത് എറിഞ്ഞത്.
റോഡില്‍ വഴിമുടക്കി നിന്ന കാട്ടാനയെ കണ്ടിട്ടും ബൈക്കുമായി മുന്നോട്ട് പോയ ജര്‍മ്മന്‍ പൗരനെ ആന ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. തമിഴ്‌നാട് വാല്‍പ്പാറ പാതയില്‍ ഇന്നല വൈകിട്ട് 6.30 നാണ് സംഭവം.
ഇതുവഴി വന്ന യാത്രക്കാര്‍ ബഹളം വച്ചതോടെ കൂടുതല്‍ ആക്രമണത്തിന് മുതിരാതെ ആന പിന്‍വാങ്ങി.
മൈക്കലിനെ വാല്‍പ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പൊള്ളാച്ചി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു