
അരിയല്ലൂർ : പ്ലാസ്റ്റിക് തരംതിരിക്കലിൽ പൂർണ്ണ സാക്ഷരത കൈവരിച്ച ജില്ലയിലെ ആദ്യ സ്കൂളെന്ന അഭിമാന നേട്ടം ജി.യു.പി .എസ്. അരിയല്ലൂർ സ്വന്തമാക്കി.അതിന്റെ തുടർ പ്രവർത്തനമായി സ്കൂൾ പരിസരത്ത് മൂന്ന് സെഗ്രിഗേഷൻ യൂണിറ്റുകൾ സ്ഥാപിച്ചു.
യൂണിറ്റുകളുടെ ഉദ്ഘാടനം വാർഡ് മെമ്പർ വിക്രമൻ നിർവഹിച്ചു. ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ഫസലുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്ററുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വേസ്റ്റ് സെഗ്രിഗേഷൻ യൂണിറ്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി. ഇതോടൊപ്പം, ഹരിത ക്ലബ്ബിലെ വിദ്യാർത്ഥികൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മാലിന്യങ്ങൾ തരംതിരിക്കുന്നതിന്റെ ബോധവൽക്കരണ ക്ലാസുകൾ നൽകി.
പരിസ്ഥിതി സംരക്ഷണത്തോടുള്ള ഉത്തരവാദിത്വബോധം കുട്ടികളിൽ വളർത്തുന്നതിനും ശുചിത്വ സംസ്കാരം ശക്തിപ്പെടുത്തുന്നതിനും ഈ പ്രവർത്തനത്തിലൂടെ കഴിഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





