Section

malabari-logo-mobile

സമഗ്ര നീര്‍ത്തട പദ്ധതി ഫണ്ട് ലഭ്യമാക്കും: കെ.പിഎ മജീദ് എംഎല്‍എ

HIGHLIGHTS : Funds will be made available for comprehensive watershed project: KPA Majeed MLA

തിരൂരങ്ങാടി: കാര്‍ഷികമേഖലയുടെ അടിസ്ഥാന വികസനഭാഗമായി നഗരസഭയും സോയില്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷനും തയ്യാറാക്കുന്ന വിശദമായ സമഗ്ര നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ റിപ്പോര്‍ട്ട് അംഗീകാരത്തിനായി ഉടന്‍ സര്‍ക്കാറിനു സമര്‍പ്പിക്കുമെന്ന് കെ.പിഎ മജീദ് എം.എല്‍.എ പറഞ്ഞു. ആവശ്യമായ ഫണ്ട് ലഭിക്കുന്നതിനു ശ്രമങ്ങള്‍ നടത്തും. മാസ്റ്റര്‍ പ്ലാന്‍ സര്‍വെയുടെ രണ്ടാം ദിന പരിപാടി സമൂസകുളത്ത് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.

കപ്രാട് തോട്, കക്കാട് പാടം, പള്ളിക്കത്താഴം, പുളിഞ്ഞിലം,വെഞ്ചാലി, കണ്ണാടിത്തടം തുടങ്ങിയ പാടശേഖരങ്ങളില്‍ രണ്ട് ദിവസമായി നടത്തിയ സര്‍വെയില്‍ വിവിധ വി.സി.ബികള്‍. ചെക്ക്ഡാമുകള്‍, തോട് സംരക്ഷണം. പൊതുകുളങ്ങള്‍ തുടങ്ങിയവയുടെ എസ്റ്റിമേറ്റ് തയ്യാറാക്കും. മൂന്ന് ആഴ്ച്ചക്കകം പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് സോയില്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ അറിയിച്ചു.

sameeksha-malabarinews

ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, സോയില്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ ടി.കെ സബീന. ഓവര്‍സിയര്‍ കെ അബ്ദുല്‍ഗഫൂര്‍, എം, ജസീല്‍,കൃഷി ഓഫീസര്‍ പി.എസ് ആരുണി. ഇറിഗേഷന്‍ ഓവര്‍സിയര്‍ സൗമ്യ. തൊഴിലുറപ്പ് എ.ഇ ജോബി. പി,കെ അബ്ദുല്‍ അസീസ്. അരിമ്പ്ര മുഹമ്മദലി. പി,കെ മഹ്ബൂബ്, സഹീര്‍ വീരാശേരി. പി ഖദീജ, എം.പി ഫസീല. സി.പി ഹബീബ ബഷീര്‍, കെ.ടി ബാബുരാജന്‍, അലിമോന്‍തടത്തില്‍, സമീര്‍ വലിയാട്ട്. മോഹനന്‍ വെന്നിയൂര്‍, ത്വയ്യിബ് അമ്പാടി, പി. അയ്യൂബ്. കെ.എം മുഹമ്മദ്, എം.പി കുഞ്ഞാപ്പു. സി. സുബൈര്‍ നേതൃത്വം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!