കോഴിക്കോട് വിനോദയാത്ര സംഘം സഞ്ചരിച്ച കാര്‍ മറിഞ്ഞു;7പേര്‍ക്ക് പരിക്ക്

കോഴിക്കോട്: വിനോദയാത്ര സംഘം സഞ്ചരിച്ച കാര്‍ തലകീഴായ് മറിഞ്ഞു. അപകടത്തില്‍ പാലക്കാട് കുമ്പിടി സ്വദേശികളായ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഗൂഡല്ലൂരില്‍ നിന്ന് വിനോദയാത്ര പോയി മടങ്ങിവരുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

ജാസിം(37), രജ്ഞിത്ത്, അഭിജിത്ത്, സിറാജ്, സ്വാലിഹ്, അനസ്, അഖിലേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദേശിയപാത നെല്ലാംകണ്ടി അങ്ങാടിക്ക് സമീപം രാത്രി ഒരുമണിയോടെയാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top