ഹര്‍ത്താല്‍ തുടങ്ങി: പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല;കെഎസ്ആര്‍ടി ഓടും

കോഴിക്കോട്: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അറിയിച്ചു.

വെള്ളിയാഴ്ച നടത്താനിരുന്ന ജനറല്‍ നഴ്‌സിങ് പീക്ഷകള്‍ മാറ്റിവെച്ചതായി കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസട്രാര്‍ അറിയിച്ചു.കാലിക്കറ്റ്, കേരള മഹാത്മഗാന്ധി സര്‍വകലാശാലകള്‍ 23ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പത്താതരം തുല്യത പരീക്ഷ ശനിയാഴ്ചത്തേക്കുമാറ്റി. സമയക്രമത്തില്‍ മാറ്റമുണ്ടായിരിക്കില്ല.

വെള്ളിയാഴ്ച നടത്താനിരുന്ന പിഎസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് പി.എസ്.സി അറിയിച്ചു. കെഎസ്ആര്‍ടി ബസുകള്‍ സര്‍വീസ് നടത്തും.

Share news
error: Content is protected !!
Scroll to Top