ലിവര്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടി സമാഹരിച്ച ഫണ്ട് കൈമാറി

പരപ്പനങ്ങാടി പുത്തരിക്കല്‍ താമസിച്ചിരുന്ന സുരേഷ് കുമാര്‍ മണ്ണും പുറത്ത് എന്നവരുടെ ലിവര്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടി സമാഹരിച്ച ഫണ്ട് കൈമാറി. കാരുണ്യ പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂറിന്റെ സഹായത്തോടെ കമ്മറ്റി രൂപീകരിച്ച് സമാഹരിച്ച 1455000 രൂപയാണ് കൈമാറിയത്.

രോഗി മരണപ്പെട്ട സാഹചര്യത്തില്‍ ചികിത്സാ ചിലവിന് ബുദ്ധിമുട്ടുന്ന മറ്റു രോഗികള്‍ക്ക് കൈമാറി ചികിത്സാ കമ്മറ്റി മാതൃക കാട്ടി. മരണപ്പെട്ട സുരേഷ് കുമാറിന്റെ ഭാര്യ  രജീനയാണ് പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍  ജിനേഷിന്റെ സാന്നിദ്ധ്യത്തില്‍ ചെക്കുകള്‍ കൈമാറിയത്.

ചടങ്ങില്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഷമേജ്, മഞ്ജുഷ പ്രലോഷ്, സുശാന്ത് നിലമ്പൂര്‍, വ്യാപാരി സമിതി നേതാവ് ഗോപാലകൃഷ്ണന്‍, അഭയം പാലിയേറ്റീവ് സെക്രട്ടറി കെ.വി. ബീരാന്‍ കുട്ടി, തോട്ടത്തില്‍ റഷീദ്, ചെങ്ങാട്ട് റഷീദ്, കമ്മറ്റി ഭാരവാഹികളായ നൗഫല്‍ ഇല്ലിയന്‍, ഫൈസല്‍ പി.ടി. ടി വി.കബീര്‍, പി ടി. ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top