പത്ത് ലിറ്റര്‍ വിദേശ മദ്യവുമായി പരപ്പനങ്ങാടിയില്‍ ഒരാള്‍ പിടിയില്‍

പരപ്പനങ്ങാടി : പത്ത് ലിറ്റര്‍ വിദേശ മദ്യവുമായി പരപ്പനങ്ങാടിയില്‍ ഒരാള്‍ പിടിയില്‍. പരപ്പനങ്ങാടി കോട്ടത്തറ കോട്ടപുഞ്ചയില്‍ വീട്ടില്‍ വിജയന്‍ (51) ാണ് പിടിയിലായത്. ബാറ് അവധിയുള്ള ദിവസത്തേക്ക് ആയി കൂടുതല്‍ തുകയ്ക്ക് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള 10 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് പിടികൂടിയത്.

പരപ്പനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ കെ ജെ ജിനേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ ബാബുരാജ്, സീനിയര്‍ സിവി പൊലീസ് ഓഫീസര്‍മാരായ സിന്ധുജ, സനില്‍കുമാര്‍ സിപിഒ മാരായ അഭിലാഷ്, ദീപു എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

ഒന്നാം തിയ്യതി ആയതിനാല്‍ പണം കൂടുതല്‍ കൊടുത്തും മദ്യം വിലക്ക് വാങ്ങുവാന്‍ ഉണ്ടാകുമെന്നറിഞ്ഞാണ് ഇയാള്‍ കൂടുതല്‍ ആയി മദ്യം ശേഖരിച്ചു വച്ചിരുന്നത്.

കഴിഞ്ഞ മാസങ്ങളിലും ഇയാള്‍ ഒന്നാം തിയ്യതി വില്‍പന കൂടുതലായി ചെയ്തിരുന്നു എന്നുള്ള രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.

Share news
error: Content is protected !!
Scroll to Top