തുടര്‍ച്ചയായ പത്താംദിവസവും കുത്തനെകൂട്ടി ഇന്ധനവില

കൊച്ചി : സംസ്ഥാനത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വില കൂട്ടി. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. 10 ദിവസം കൊണ്ട് ഡീസലിന് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് കൂട്ടിയത്.

കോഴിക്കോട് പെട്രോളിന് 90 രൂപ കടന്നു. 84.63 രൂപ ആണ് ഡീസലിന്റെ വില. കൊച്ചിയില്‍ പെട്രോള്‍ വില ഇന്ന് 89 രൂപ 70 പൈസയായി. ഡീസല്‍ വില ലിറ്ററിന് 84 രൂപ 32 പൈസയായി.തിരുവനന്തപുരത്ത് ഡീസല്‍ വില 85.93 രൂപയും പെട്രോള്‍ വില 91.42 രൂപയുമാണ്.

 

Share news
error: Content is protected !!
Scroll to Top