ജനുവരി ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ കണ്‍സഷന്‍ നല്‍കണം

മലപ്പുറം:ജില്ലയില്‍ ജനുവരി ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കണമെന്നും അവര്‍ക്ക് ബസില്‍ യാതൊരു യാത്രാ പ്രശ്നങ്ങളും ഉണ്ടാവില്ലെന്ന് ബസ് ഉടമകളും ബസ് ജീവനക്കാരും ഉറപ്പുവരുത്തണമെന്നും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ടി.ജി ഗോകുല്‍ അറിയിച്ചു.

ലൈസന്‍സ് ഇല്ലാതെയും പ്രായ പൂര്‍ത്തിയാവാത്തവരുമായ വിദ്യാര്‍ഥികള്‍ വാഹനങ്ങള്‍ ഓടിച്ചു സ്‌കൂളിലേക്ക് വരുന്നില്ലെന്ന് രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ഉറപ്പാക്കണം. ലൈസന്‍സ് ഇല്ലാത്തവരുടെയും പ്രായപൂര്‍ത്തിയാവാത്തവരുമായ കുട്ടികളുടെ ഡ്രൈവിങ് തടയുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കര്‍ശന പരിശോധന നടത്തും.

ന്യൂയര്‍ ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ രാത്രികാലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 30നും 31നും ജില്ലയിലുടനീളം പ്രത്യേക പരിശോധന നടത്തുമെന്നും ആര്‍.ടി.ഒ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top