റിപ്പോര്‍ട്ട്:സുരഭില

താനൂര്‍: കക്കരിക്ക കൃഷിയില്‍ നൂറുമേനി വിളവുമായ് താനാളൂരിലെ സുഹൃത്തുക്കള്‍. മണ്ടകത്തിങ്ങല്‍ റഹീം, തയ്യിലപ്പറമ്പില്‍ സലാം എന്നിവരാണ് അരീക്കാട് പാടത്ത് പരീക്ഷണാടിസ്ഥനത്തില്‍ കൃഷിയിറക്കി വിജയിച്ചിരിക്കുന്നത്.
ആദ്യഘട്ടം 35 കിലോ വിളവെടുത്തതായും പൂര്‍ണ്ണ വിളവെടുപ്പ് ഈ മാസം ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞു. ഒന്നര ഏക്കര്‍ പാട്ടത്തിനെടുത്ത കൃഷിഭൂമിയില്‍ വിഷുവിനോട് അനുബന്ധിച്ച് വിളവെടുപ്പിനായി കണിവെള്ളരി, കുമ്പളം, വെള്ളരി തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ടിവര്‍. കര്‍ഷക കൂട്ടായ്മയിയെ അംഗങ്ങളായ ഇവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി മറ്റൊരിടത്ത് നെല്ലും കൃഷി ചെയ്യുന്നുണ്ട്.
കക്കരി കൃഷിക്കായുള്ള വിത്ത് വേങ്ങരയില്‍ നിന്നും മറ്റെല്ലാ വിത്തുകളും ഗുണ്ടല്‍പേട്ടയില്‍ നിന്നുമാണ് എത്തിക്കുന്നതെന്നും കര്‍ഷകനായ റഹീം പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കാര്‍ഷികവകുപ്പിന്റെ ഏറെ സഹായമുണ്ടെന്നും ഇവര്‍ മലബാരി ന്യൂസിനോട് പറഞ്ഞു.




