കളമശ്ശേരിയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു;ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കൊച്ചി: കളമശ്ശേരിയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. പാളംതെറ്റിയ ട്രെയിന്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. ഇതോടെ തൃശ്ശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതമാണ് തടസപ്പെട്ടിരിക്കുന്നത്.

കളമശ്ശേരി എഫ് എ സി ടിയില്‍ നിന്നും വളം കയറ്റിവരികയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. ഷണ്ടിങ്ങിനിടെ ട്രെയിനിന്റെ എന്‍ജിന്‍ പാളത്തില്‍ നിന്ന് പുറത്തേക്ക് പോകുകയും വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു.അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top