HIGHLIGHTS : Calicut University News; Come... See the wonder of plants, Garden Exhibition begins in Calicut

വരൂ… കാണാം സസ്യവിസ്മയം, കാലിക്കറ്റില്‍ ഗാര്‍ഡന്‍ പ്രദര്‍ശനം തുടങ്ങി
പല വര്‍ണത്തിലുള്ള പൂക്കളും പച്ചിലച്ചാര്‍ത്തുകളുള്ള വന്മരങ്ങളുമായി സന്ദര്‍ശകരെ വരവേല്‍ക്കുകയാണ് കാലിക്കറ്റ് സര്‍വകലാശാലാ സസ്യോദ്യാനം. പ്രദര്‍ശനത്തിന്റെ ആദ്യദിവസം തന്നെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളും പൊതുജനങ്ങളുമടക്കം രണ്ടായിരത്തോളം പേരാണ് എത്തിയത്. 30 വരെയാണ് പ്രദര്‍ശനം. രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് ആറ് വരെയാണ് സമയം. 33 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഉദ്യാനത്തില്‍ ഇലക്ട്രിക് ബഗ്ഗിയുടെ സേവനവും ലഭ്യമാണ്. മിതമായ നിരക്കില്‍ തൈകളും ചെടികളും വില്പനയ്ക്കുണ്ട്. കടലാസുപൂക്കള്‍, ഹെലിക്കോണിയ, അഗ്ലോണിമ, ബീഗോണിയ, നെയില്‍ പോളിഷ് പ്ലാന്റ്, ഓര്‍ണമെന്റല്‍ ജിഞ്ചര്‍, ഇന്‍ഡോര്‍ ചെടികള്‍ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. പ്രദർശനം വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. എ. യൂസഫ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. കെ. മുഹമ്മദ് ഹനീഫ, രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. സുനോജ് കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ വി. അന്‍വര്‍, സസ്യോദ്യാനത്തിന്റെ ചുമതല വഹിക്കുന്ന ഡോ. സന്തോഷ് നമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോയെടുക്കൂ ക്യാഷ് അവാര്‍ഡ് നേടാം
കാലിക്കറ്റ് സര്‍വകലാശാലാ ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. നവംബര്‍ 30 വരെ സര്‍വകലാശാലാ സസ്യോദ്യാനത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ നിന്ന് കാലിക്കറ്റ് സർവകലാശാലാ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിഷയമായുള്ള ഫോട്ടോകളാണ് പരിഗണിക്കുക. ചിത്രങ്ങള്‍ shastrayan@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ പേരും മൊബൈൽ നമ്പറും സഹിതം അയക്കുന്നതിനൊപ്പം, നിങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിൽ #gardenexpouoc എന്ന ടാഗില്‍ പോസ്റ്റ് ചെയ്യേണ്ടതാണ്. ഇതോടൊപ്പം സര്‍വകലാശാലയുടെ universityofcalicutofficial എന്ന ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് പിന്തുടരുകയും വേണം. ചിത്രങ്ങള്‍ ഡിസംബര്‍ രണ്ടിന് വൈകീട്ട് അഞ്ച് മണി വരെ പോസ്റ്റ് ചെയ്യാം. ഒന്നാം സമ്മാനം : 3000/- രൂപ. രണ്ടാം സമ്മാനം : 2000/- രൂപ. മൂന്നാം സമ്മാനം : 1000/- രൂപ.
ഗ്രേസ് മാർക്ക് അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ (CBCSS – V – UG – 2023 പ്രവേശനം മാത്രം) വിവിധ ബി.വോക്. പ്രോഗ്രാം വിദ്യാർഥികളിൽ എൻ.സി.സി. / സ്പോർട്സ് / ആർട്സ് മുതലായ ഗ്രേസ് മാർക്കുകൾക്ക് അർഹരായവർ സ്റ്റുഡന്റസ് പോർട്ടലിൽ ലഭ്യമായ ഗ്രേസ് മാർക്ക് പ്ലാനർ വഴി ഓപ്‌ഷൻ നൽകിയ ശേഷം അപേക്ഷ പരീക്ഷാഭവനിലെ അതത് ബ്രാഞ്ചുകളിൽ ലഭ്യമാക്കേണ്ട അവസാന തീയതി ഡിസംബർ 17.
സർട്ടിഫിക്കറ്റ് കൈപ്പറ്റാം
നവംബർ 21-ന് പ്രസിദ്ധീകരിച്ച ( 2014, 2015, 2016 പ്രവേശനം ) ബി.കോം / ബി.ബി.എ. നാലാം സെമസ്റ്റർ സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ വിജയിച്ചവർക്ക് നിശ്ചിത ഫീസടച്ചുകൊണ്ട് ഗ്രേഡ് കാർഡും പ്രൊവിഷണൽ സർട്ടിഫിക്കറ്റും പരീക്ഷാഭവനിൽ നിന്ന് കൈപ്പറ്റാം.
കോഴ്സ് രജിസ്‌ട്രേഷൻ
സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. (CCSS – 2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകൾക്ക് കോഴ്സ് രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള ലിങ്ക് നവംബർ 29 മുതൽ ഡിസംബർ 03 വരെ സർവകലാശാലാ കെ – റീപ്പ് പോർട്ടലിൽ ലഭ്യമാകും https://uoc.kreap.co.in/ .
പരീക്ഷാഅപേക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. (CCSS – 2024 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 10 വരെയും 255/- രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ 08 മുതൽ സർവകലാശാലാ കെ – റീപ്പ് പോർട്ടലിൽ ലഭ്യമാകും https://uoc.kreap.co.in/ .
മൂന്നാം സെമസ്റ്റർ എം.ആർക്. ( 2022, 2023, 2024 പ്രവേശനം ) ജനുവരി 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 11 വരെയും 200/- രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ ഒന്ന് മുതൽ ലഭ്യമാകും.
സർവകലാശാലാ പഠനവകുപ്പിലെ എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോ – സയൻസ് ( CCSS – 2021 പ്രവേശനം ) ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ അഞ്ച് വരെയും 200/- രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ ഒന്ന് മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എം.എസ് സി. – ഫിസിക്സ്, കെമിസ്ട്രി, ജിയോഗ്രഫി, സൈക്കോളജി, സുവോളജി, മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, എം.എ. – മ്യൂസിക്, പൊളിറ്റിക്കൽ സയൻസ്, പോസ്റ്റ് അഫ്സൽ ഉൽ ഉലമ, സോഷ്യോളജി ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.ഡെസ്, രണ്ടാം സെമസ്റ്റർ ബി.എം.എം.സി. ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


