കോഴിക്കോട്: സ്വാതന്ത്യസമര സേനാനി കെ. ഉണ്ണീരി (100) കക്കോടിയില്‍ അന്തരിച്ചു. പ്രായാധിക്യമായ അവശതകളെ തുടര്‍ന്നു വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ രഹസ്യ വിവരങ്ങള്‍ കൈമാറുന്ന ചുമതലയായിരുന്നു അദ്ദേഹത്തിന്.
1934 ല്‍ കോഴിക്കോട്ട് എത്തിയ ഗാന്ധിയെ നേരിട്ടു കണ്ടത് ഉണ്ണീരിയുടെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തമായിരുന്നു. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ മാനാഞ്ചിറ മൈതാനിയില്‍ വച്ചു നടന്ന ആഘോഷത്തില്‍ ഉണ്ണീരിയും കക്കോടിയില്‍നിന്നു നടന്നെത്തി പങ്കെടുത്തിരുന്നു. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ നടക്കും. ഭാര്യ: പരേതയായ ജാനു. മക്കള്‍: പ്രേമലത, പുഷ്പലത, ഹേമലത, സ്‌നേഹലത, റീന, വിനോദ് കുമാര്‍ (ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ) ബിന്ദു. മരുമക്കള്‍: രവീന്ദ്രന്‍, അശോകന്‍, കൃഷ്ണന്‍, എ.കെ ബാബു, മോഹന്‍ രാജ്, സ്മൃതി, മനോജ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



