ഇന്ത്യ സിക്‌സടിക്കുമ്പോൾ ടാക്കോ ബെല്ലിൽ ഫ്രീ ടാകോ

കൊച്ചി : സീ എ സിക്സ്, ക്യാച്ച് എ ടാക്കോ കാംപയിനിലൂടെ ക്രിക്കറ്റ് ആവേശത്തിനു മാറ്റുകൂട്ടി  ടാക്കോ ബെൽ. ഒക്ടോബർ 24 മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു സിക്‌സ് അടിക്കുമ്പോൾ, ടാക്കോ പ്രേമികൾക്കും ക്രിക്കറ്റ് ആരാധകർക്കും ടാക്കോ ബെല്ലിൽ നിന്ന് ഒരു സൗജന്യ ടാക്കോ ലഭിക്കും.

ഇന്ത്യ ആദ്യ മത്സരം കളിക്കുന്ന ഒക്ടോബർ 24 ന് കാംപയിൻ ആരംഭിക്കും. ക്രിക്കറ്റ് പ്രേമികൾക്ക് ടാക്കോ ബെൽ നമ്പറിലേക്ക് ടാക്കോ എന്ന് വാട്ട്സ്ആപ്പ് ചെയ്ത് ഏത് ഓർഡറിനോടൊപ്പവും സൗജന്യ ടാക്കോ നേടാം. ഒരു വാട്ട്സ്ആപ്പ് ക്യുആർ കോഡിലൂടെ ഈ ഓഫർ പ്രയോജനപ്പെടുത്താനാകും. എല്ലാ ഇന്ത്യൻ മത്സരങ്ങളിലും സെമി ഫൈനലുകളിലും ഫൈനലിലും ഈ ഓഫർ ബാധകമായിരിക്കും.

ഇന്ത്യ സിക്സ് അടിക്കുമ്പോൾ ക്രിക്കറ്റ് ആരാധകർക്ക് ടാക്കോ സമ്മാനമായി നൽകിക്കൊണ്ട് ഞങ്ങൾ ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കും. ഇന്ത്യയുടെ ക്രിക്കറ്റ് വിജയങ്ങൾ ആഘോഷിക്കുമ്പോൾ എല്ലാവരും ടാക്കോകൾ രുചിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു-യം ബ്രാൻഡ്‌സ് ഏഷ്യ പസഫിക് ആൻഡ് മിഡിൽ ഈസ്റ്റ് മാനേജിംഗ് ഡയറക്ടർ അങ്കുഷ് തുലി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top